Friday, July 31, 2009

രൂപജനനം

ചതുരത്തിനുള്ളില്‍ ഒരു ത്രികോണം വരച്ചു,
അപ്പോള്‍ ജനിച്ച മറ്റു രൂപങ്ങള്‍ രൂക്ഷമായി നോക്കി

ചതുരം ദേഷ്യത്തില്‍ നോക്കി, പെന്‍സില്‍ വിറച്ചു,
റബ്ബര്‍ കട്ട കൊണ്ട് ത്രികോണത്തെ കൊന്നു.


വരച്ചു ഒരു സുന്ദരന്‍ സമചതുര ത്രികോണം,
ചതുരം ഗര്‍ഭപാത്രമായ് ചിരിച്ചാവാഹിച്ചു...

അപ്പോള്‍ ജനിച്ച മറ്റു രൂപകുഞ്ഞുങ്ങള്‍ പുഞ്ചിരിച്ചു
പെന്‍സില്‍ എന്നെ നോക്കി ചിരിച്ചു,

ഞാനും ചിരിച്ചു, റബ്ബര്‍ കട്ട കണ്ണിറുക്കി,
പേപ്പര്‍ കാറ്റില്‍ പറന്നു പറന്നു പോയ്!