സുഹൃത്തുക്കളെ, ഒരു വര്‍ഷമായി ഞാന്‍ ബ്ലോഗവധിയിലായിരുന്നു. ഇതിനിടയില്‍ വെയില്‍ കൂടി,ഇടവപ്പാതിയുടെ പാതിപോലും വന്നില്ല, അന്തരീക്ഷത്തിലും മനുഷ്യമനസ്സുകളിലും കാര്‍ബണ്‍ നിറഞ്ഞു. ആരോഗ്യക്കുറവ് സ്പര്‍ശിച്ച കാക്കതൊള്ളായിരം ജീവനുകള്‍ ഉണ്ടായി, ഭൂമിയുടെ ജൈവവൈവിധ്യ നഷ്ടവേദന അവളെ കൂടുതല്‍ സംഹാരരുദ്രയാക്കി(അവള്‍ തുടങ്ങിയിട്ടേയുള്ളു), സ്നേഹക്കുറവും നിരുത്തരവാദവും പുതുതലമുറ പിന്നെയും തെളിയിച്ചു. തീവ്രവാദം തൊട്ടടുത്ത അയല്‍ വാസിയായി! ഒരുപാടുപേര്‍ പ്രണയിച്ചു, കാമസ്പര്‍ശമേല്‍ക്കാത്ത ഒരിഷ്ടം എനിക്കുമുണ്ടായി. എനിക്ക് കുറച്ച് പക്വത വന്നുവെന്ന് സംശയം, കൂടാതെ പ്രായം കുറഞ്ഞു; കോളെജ് വിട്ടുവരാന്‍ വയ്യ. ഒരു ഡിസൈനെറന്ന നിലയില്‍ പ്രകൃതിയോട് കൂടുതല്‍ കൂട്ടായി; ദൈവത്തോടും കൂടുതല്‍ അടുത്തു! സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍ എന്തെലുമൊക്കെ ഇവിടെ കുറിക്കുവാന്‍ കഴിയുമെന്നു കരുതി തുടങ്ങട്ടെ.....!