Thursday, February 12, 2009

പുതിയ പ്യൂണ്‍

ഇന്റെര്‍കോമില്‍ വിളി വന്നു. “സിര്‍ ഒരു മനോജ് കുമാര്‍ കാണാന്‍ വന്നിരിക്കുന്നു.ശാസ്തമംഗലത്തെ ഒരു രവീന്ദ്രന്‍ ഇവിടെ ഡ്രൈവര്‍ വേകെന്‍സി ഉണ്ടെന്നു പറഞ്ഞിട്ടാണെന്നു പറയുന്നു“.
പത്ത് മിനിട്ട് കഴിഞ്ഞ് വരാന്‍ പറയൂ. പത്ത് മിനിട്ടിനു ശേഷം മനോജ് കുമാര്‍ എത്തി.ക്ഷീണിതന്‍!ഡിപ്രസ്സ്ഡ്!
ചോദ്യം ഒന്ന്: എത്ര വര്‍ഷത്തെ ഓടിക്കല്‍ പരിചയം?
ഉത്തരം: മൂന്ന് വര്‍ഷം
ചോദ്യം രണ്ട്: ഹോണ്ട സിറ്റി,ഫോര്‍ഡ് ഫിയസ്റ്റ ഇവ ഓടിച്ചു പരിചയം?
ഉത്തരം: ഹോണ്ട സിറ്റി ഓടിക്കും. മൂന്നു വര്‍ഷം പരിചയം.
ചോദ്യം മൂന്ന്: ഗുഡ്. എത്ര രൂപ ശമ്പളം പ്രതീക്ഷ?
ഉത്തരം: സാറ് തീരുമാനിചാല്‍ മതി. ഒരു ജോലി മതി.
ചോദ്യം: ഇതിനു മുന്‍പു നല്ല ഡിസിപ്ലിന്‍ ഉള്ള സ്ഥലത്തായിരുന്നോ!?
ഉത്തരം: അതെ.വളരേ..ഡിസിപ്ലിന്‍ ഉള്ള സ്ഥലത്തായിരുന്നു.
ചോദ്യം: എത്ര സമയം ജോലി ചെയ്യും?
ഉത്തരം: എത്ര നേരം വേണമെങ്കിലും. ഒരു മണിക്കൂര്‍ എങ്കിലും ഉറക്കം കിട്ടിയാല്‍ ഉപകാരം.
ചോദ്യം: ആരുടെ ഹോണ്ടാ സിറ്റിയാണ് ഓടിച്ചിരുന്നത്?
ഉത്തരം: “എന്റെ സ്വന്തം“. ഒറ്റപൊട്ടികരച്ചിലോടെ മനോജ് കുമാര്‍; “എല്ലാം പോയണ്ണാ”....ഐ.ടി കമ്പനിയില്‍ പ്രോജക്ട് മാനേജര്‍ ആയിരുന്നണ്ണാ.....
കമ്പനി ‘സീ.ഈ.ഓ ‘ ആണേ സത്യം..... എന്നെ കൈവിടരുതേ......യണ്ണാ.......“
സീനിലേയ്ക് പുതിയ പ്യുണ്‍ ചായയുമായി കയറിവന്നു.

പ്യൂണ്‍: “യൂ ബ്ലഡി.... എന്റെ പേരില്‍ സത്യം ചെയ്യുന്നോടാ ബെഗെര്‍!?“
.

Saturday, February 7, 2009

ഇന്റര്‍നെറ്റിലേയ്ക്ക്......

അവള്‍ ഉണര്‍ന്നപ്പൊള്‍ കണ്ടതു മുറിയില്‍ നിറഞ്ഞുകിടക്കുന്ന ഒഴിഞ്ഞ മദ്യകുപ്പികളും,സിഗററ്റുകുറ്റികളും ഗര്‍ഭനിരോധന ഉറകവറുകളുമാണ്. മുകലിളില്‍ തലേരാത്രിയിലെ താണ്ഡവകാ‍ഴ്ചകള്‍ കണ്ടു തലകറങ്ങി രസിച്ച സീലിങ്ഫാന്‍ ഒരു മാപ്പുസാക്ഷിയായ് തൂങ്ങിക്കിടന്നു. കിടക്കയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു; ഒരാഴ്ച ആയതേയുള്ളു ഈ പണി തുടങ്ങിയിട്ട്. ഈ ലോകം അറിഞ്ഞാല്‍ പിന്നെ ജീവിചിരുന്നിട്ടു കാര്യമില്ല. പക്ഷെ, മറ്റെന്തു ചെയ്യും?വീട്ടിലെ സ്ഥിതി ഓര്‍ക്കുമ്പോള്‍.., അവള്‍ ആകെ വ്യാകുലയായി.
ഡോറില്‍ മുട്ട് കേട്ട് അവള്‍ എഴുന്നെറ്റ് ഡോര്‍ തുറന്നു. മുന്നില്‍ സുമുഖനായ ഒരു പയ്യന്‍, ഇന്നലെ ഉറഞ്ഞു തുള്ളിയ കാട്ടാളന്മാരെ പോലെയല്ലായെന്ന് തോന്നുന്നു. ആ കാഴ്ചയാല്‍ കിട്ടിയ പോസിറ്റീവ് എനെര്‍ജിയോടെ, ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അവള്‍ ബാത്റൂമിലെയ്കു പോയി. അരകെട്ട് അനക്കാതെ എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയപ്പോള്‍ അവള്‍ അതിശയിചു! മുറി ആകെ വ്രിത്തിയാക്കി, പുതിയ ഷീറ്റൊക്കെ വിരിച്ചിരിക്കുന്നു. മേശമേല്‍ ആവി ഉയരുന്ന ചായ. ഓ... അവന്‍ റൂം ബോയി ആയിരുന്നൊ!! ഒരു നിരാശ കലര്‍ന്ന ചമ്മലോടെ അവള്‍ ചൂടു ചായയുമായി കസേരയിലേയ്കു ചാഞ്ഞു.
എന്‍.ബി:: മാനേജരുടെ മുറിയിലേയ്ക്കു പോകുമ്പോള്‍, അവളുടെ മുറിയില്‍ ഒളിപ്പിചു വച്ചിരുന്ന കാമറ അവന്റെ പോക്കറ്റില്‍ തള്ളിനിന്നു. അതിന്റെ മെമ്മറി ഗര്‍ഭപാത്രത്തില്‍ അവളുടെ മാനവും!

Wednesday, February 4, 2009

ഒരു ബീഫു കൂടി പറയട്ടെ?

സ്ഥലം അറിയതെ താജ് ഹോട്ടലിന്റെ പ്രൌഢഗംഭീരമായ റെസ്റ്റോറന്റില്‍ ചെന്നുപെട്ട ബിജു വെയ്റ്ററെ കാത്തിരുന്നപ്പോള്‍‍ തൊട്ടപ്പുറത്തെ ടേബിളില്‍ ഒറ്റയ്ക്കു ഇരുന്ന പെങ്കുട്ടിയെ വായീനോക്കി രസിച്ചു.
അപ്പോള്‍ ബിജുവിനു മോഹം.
ആ പെങ്കുട്ടിയെ ഒന്നു വളച്ചാലോന്ന്!
അളവറ്റ സൌന്ദര്യത്തിന്റെ ഉടമയെന്ന് ആത്മവിശ്വാസമുള്ളവനും ചെവികേള്‍ക്കാത്തവനുമായ ബിജു, പെങ്കുട്ടിയെ നോക്കി:
“ഒരു ബീഫു കൂടി പറയട്ടെ?“
ഉടന്‍ പെങ്കുട്ടി:“ഗെറ്റ് ലോസ്റ്റ് യു ഇഡിയറ്റ്!”
സന്തോഷവാനായ ബിജു അടുത്തേയ്ക്ക് പാഞ്ഞുവന്ന വെയ്റ്ററോട്:
“അവിടെ ഒരു ബീഫ് കൂടി!‘’

നോക്കുകൂലി

കാട്ടുതുളസി എന്ന തുളസീധരന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ടോടി വന്ന കൊച്ചുതുളസീയന്‍ നെഞ്ചത്തടിച്ചു കൊണ്ട്,
“അച്ചാ.. എന്നെ ഹെഡ്മാഷ് ഇനി സ്കൂളില്‍ ചെല്ലേണ്ടാ എന്നും പറഞ്ഞ് വെളിക്കിറക്കി വിട്ടു..”
ചെറുക്കന്‍ നിര്‍ത്താതെ നിലവിളി.
ലോറിയില്‍ തടി കയറ്റിക്കൊണ്ടു നിന്ന സ്ഥലത്തെ ചുമട്ടുതൊഴിലാളിയും, അറിയപ്പെടുന്ന അലവലാതിയുമായ കാട്ടുതുളസി, ഐലസ...ഐലസാ... എന്ന റേപ്പു ചെയ്യപ്പെട്ട റാപ്പിനു വിരാമമിട്ടു കൊണ്ട് ചാടിയിറങ്ങി. കൊളീക്കായ വാസുവിനോട്, ഡേയ്.. ഞാനിതിനൊരു തീരുമാനമുണ്ടാക്കിയിട്ടു വരാം, എന്റെ ചെറുക്കനെ ഞാന്‍ അയാളേക്കാള്‍ വല്ല്യ മാഷാക്കും. ഇന്നവന്റെ മഷി ഞാന്‍ തെറുപ്പിക്കും.. എന്നും മറ്റും മുരണ്ട് കാരിരുമ്പു പോലത്തെ ആ കറുത്തുകുറുകിയ ദേഹത്തേക്കു, ഒരു മുഷിഞ്ഞ ബഹറിന്‍ ട്ടീഷര്‍ട്ട് വലിച്ചു കയറ്റി. തുളസീയനേയും കൂട്ടി നേരെ സ്കൂളിലേക്ക്..

പ്രസവം കഴിഞ്ഞ യുവതി കണക്കേ കിടക്കുന്ന, കൊയ്തൊഴിഞ്ഞ വയല്‍ കടന്നു പോകുമ്പോള്‍ തുളസി ചെറുക്കനെ കിട്ടിയ തണലില്‍ കയറ്റിനിറുത്തിയിട്ട് ഡാ.. ഞാന്‍ ദാ വരുന്നൂ.. എന്നു പറഞ്ഞ് നേരെ വയല്‍ വരമ്പരികത്തുള്ള ഞൊണ്ടിയുടെ ഷാപ്പിലേക്ക് ചെന്നു. വിറയാര്‍ന്ന ശബ്ദത്തോ‍ടെ ഞൊണ്ടി: എന്താടേ ഇന്നു ലേയ്റ്റായേ?
“അണ്ണാ,എന്റെ ചെറുക്കന്റെ ഭാവി പ്രശ്നം. അവനെ ആ വരുത്തന്‍ ഹെഡ്മാഷ് അയാളേക്കാള്‍ വലിയ മാഷാവാന്‍ സമ്മതിക്കില്ല്ല പോലും. എന്നാലതൊന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഒരിരുനൂറിങ്ങെടുത്തേ.”
നിമിഷ നേരം കൊണ്ട് അതു സേവിച്ച്, ഒരു നീളന്‍ തുപ്പും നീട്ടി, നേരെ ചെറുക്കന്റെ അടുത്തേക്ക്.
“എഴാ.. തന്തയ്ക്കു പിഴക്കാത്തവനേ.. വാഡാ.. നിന്റെ ഭാവി ഇന്നു ഞാന്‍ ഷെരിയാക്കും...”

ഏകദേശം ആദ്യത്തെ പീരിയഡ്സ് കഴിഞ്ഞേയുള്ളൂ. കിട്ടിയ സമയം കുട്ടികള്‍ കളിയും ചിരിയും തമ്മില്‍ ചെകിട്ടത്തടിയും.
“ഏതവനാഴാ.. എന്റെ കൊച്ചിനെ വെളിക്കിറക്കിയത്.. എറങ്ങ്ങി വാഴാ...”
ബഹളം കേട്ട് ട്ടീച്ചേഴ്സ് റൂമിന്റെ കിന്നാരത്തില്‍ നിന്നും നാലഞ്ചു വിദ്യാസമ്പന്നര്‍ പുറത്തേക്കു വന്നു. കൂട്ടത്തില്‍ തേക്കിന്തടിയായ മുരുകന്‍ മാഷ്. “എന്താടേ തൊളസീ.. എന്താ പ്രശ്നം?
“സാഷെ സാഴിനു വിവഴം ഉണ്ടൂ,പക്ഷെ ആ എമ്പോക്കി ഹെഡ്മാഷിനു വിവഴമില്ല. എവിഴെ അവന്‍? ഇന്നു ഞാന്‍ അവന്റെ മഷി തെറൂപ്പിക്കും.
അപ്പോള്‍ ക്ലാസ്സുമുറികളില്‍ പരിശോധനയിലായിരുന്ന ഹെഡ്മാഷ് ഫ്രെയിമിലെത്തി. “ എന്താ.. എന്താ ഇവിടെ പ്രശ്നം..?”
അപ്പോള്‍ തേക്കിന്തടി: “ ഇയാളുടെ മകന്റെ പ്രശ്നവുമായിട്ടാണിയാള്‍ വന്നിരിയ്ക്കുന്നത്”
“ഓ.. അതു ശെരി.. വര്‍ഷത്തില്‍ ആകെ പഠിപ്പ് പത്തു മാസം, അതില്‍ തന്റെ മോന്‍ വരുന്നത് ഒരു മാസം. ഇതിനേക്കാള്‍ അവന്‍ വരാതിരിക്കുന്നതാണു നല്ലത്. സ്കൂളിനു അത്രയും കഞ്ഞിയെങ്കിലും ലാഭിക്കാം.”
ഫീലു ചെയ്ത തുളസി അലറിക്കൊണ്ട് ഹെഡ്മാഷിന്റെ അടുത്തേക്കു പാഞ്ഞു വന്നപ്പോള്‍, തേക്കിന്തടിയും കൂട്ടരും ബ്ലോക്ക് ചെയ്തു. ആ മള്‍ട്ടി പര്പ്പസ് ലോക്കില്‍ കിടന്നു കൊണ്ട് തുളസി തെറിയുടെ ഡിക്ഷണറി വലിച്ചു കീറി.
“ എന്റെ കൊച്ചനെ നീ ക്ലാസ്സില്‍ കയറ്റിയില്ലെങ്കില്‍ എനിക്കൊരു പുല്ലുമില്ലെടാ വരുത്താ.. എന്റെ ചെറുക്കന് കയറ്റിറക്കു ജോലി ചെയ്യാന്‍ നിന്റെ പഠിപ്പു വേണ്ടേടാ പുന്നാര മോനേ.. അവനു നോക്കിനിന്നാലും കിട്ടുമെടാ കൂലി.”
പശ്ചാത്തലത്തില്‍ വിപ്ലവ ഗാനം.
സമ്മേളനം, മുഖ്യ അജണ്ട: നോക്കുകൂലി'ത്തല്ല്' എങ്ങനെ കൂടുതല്‍ മൃഗീയമാക്കാം?

വന്നാ.. വന്ന്..

വെയ്റ്റിങ്ങില്‍ ഇരുന്ന വെളുത്ത വസ്ത്രക്കാരനോടു ഞാന്‍ ചോദിച്ചു,
എന്താ ഇവിടെ?
ചോദ്യം ഇഷ്ടപ്പെടാതെ ആ പീതാംബരന്‍ ഉറക്കെ പറഞ്ഞു,
മാഡത്തിനെ കാണാന്‍ വന്നതാ. എന്റെ സീറ്റ് ചോദിച്ചു മേടിയ്ക്കാന്‍‍ എനിക്കറിയാം.
ഇതു കേട്ടുനിന്ന ആറടി സെക്യൂരിറ്റി പതിയെ പറഞ്ഞു,
പിന്നെ നീ പുളുത്തും! നിന്നെപ്പോലെ നൂറെണ്ണം കാലുനക്കി പോയിട്ട് അധികം ആയിട്ടില്ല.
പീതാംബരന്‍ സെക്യൂരിറ്റിയോടായി പതിയെ ചോദിച്ചു,
എപ്പൊ വരും?
ഉടന്‍ സെക്യൂരിറ്റി, ഉറക്കെ,
വന്നാ.. വന്ന്!