Tuesday, March 17, 2009

മാന്ദ്യകാലത്തെ ഗര്‍ഭശ്രമം.

ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള ഹോസ്പിറ്റലിന്റെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ സെമന്‍ കളക്ഷന്‍ റൂമിന്റെ മുന്നില്‍ വെയ്റ്റ് ചെയ്തിരുന്നപ്പോള്‍ അയാള്‍ കഴിഞ്ഞ ദിവസം സുഹൃത്ത് അയച്ച എസ്.എം.എസ് ജോക്ക് ഓര്‍ത്തു. മൂന്നു സര്‍ദാര്‍മാര്‍ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു. രാത്രി ബാങ്കിന്റെ ലോക്കര്‍ കുത്തി തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് ലോക്കറില്‍ നിറയെ അടുക്കിവച്ചിരിക്കുന്ന തണുത്ത ലെസ്സിയാണ്. സര്‍ദാര്‍മാര്‍ ആവോളം ലെസ്സി അകത്താക്കി. പിറ്റെന്ന് പത്രവാര്‍ത്ത. ‘സെമെന്‍ ബാങ്ക് റോബ്ബ്ഡ്!’ അറിയാതെ ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ നെഴ്സ് വന്നു വിളിച്ചു. എന്നിട്ട് 100മില്ലിയുടെ ശുക്ലം സംഭരിക്കുവാനുള്ള ഒരു പ്ലാസ്റ്റിക് ഡപ്പിയും നല്‍കിയിട്ട് അവള്‍ പറഞ്ഞു. “സര്‍ ഇതില്‍ നിറച്ച് കൊണ്ടുവന്ന് ആ സൈഡില്‍ കാണുന്ന മേശപ്പുറത്ത് വച്ചിരുന്നാല്‍ മതി. റിസള്‍ട്ട് ഒരു മണിക്കൂറിനകം തരാം.” ഒരു ചമ്മലോടെ അയാള്‍ നെഴ്സിന്റെ മുഖത്തു നോക്കി മനസ്സില്‍ പറഞ്ഞു. ‘നിനക്കൊന്നു സഹായിച്ചുകൂടേ !?”
തന്റെ ഊഴം കാത്തിരുന്നപ്പോള്‍ അയാള്‍ ഓര്‍ത്തു. ഭാര്യയോട് ഞാന്‍ പറഞ്ഞതാ. “ഈ മാന്ദ്യം ഒന്നു മാറി മാര്‍ക്കറ്റൊക്കെ പച്ചപിടിച്ചിട്ട് പോരേയെന്ന്.” പക്ഷെ, മറ്റൊന്നിനും ഞാന്‍ നിര്‍ബന്ധിക്കാറില്ലല്ലോയെന്ന അവളുടെ മറുപടിയില്‍ അയാള്‍ വീണുപോയി.
തനിക്കുമുന്‍പ് ഡപ്പിയുമായി അകത്തേയ്ക്കു പോയ സുന്ദരനെ ഇരുപത് മിനിട്ടിലേറെയായിട്ടും കാണുന്നില്ലല്ലൊ. ഓ ...100 മില്ലി വേണമല്ലോ, അപ്പോള്‍ ചിലപ്പോള്‍ താമസിക്കും! എന്നൊക്കെ വിചാരിച്ച് അയാള്‍ ഇടയ്ക്കിടെ മുന്നിലൂടെ നടന്നു പോകുന്ന നെഴ്സിനെ നോക്കി തന്റെ 100മില്ലിക്കുള്ള കാര്യങ്ങള്‍ ഫാന്റസൈസ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണിതനായ സുന്ദരന്‍ കളക്ഷന്‍ റൂമില്‍ നിന്നും ഡപ്പിയും മറച്ചുപിടിച്ച് ഇറങ്ങി വന്നു. സൈഡിലെ മേശപ്പുറത്ത് ഭദ്രമായ് ഡപ്പി വച്ച് വലതു കൈ നീട്ടിയൊന്നു കുടഞ്ഞിട്ട് പുറത്തേയ്ക്ക് പോയി. അകത്തുകയറിയപ്പോള്‍ മുറി അയാള്‍ക്ക് വളരേയിഷ്ടപ്പെട്ടു. കിടന്നു വേണ്ടവര്‍ക്ക് നല്ല നിലവാരമുള്ള കട്ടില്‍, ഇരുന്നു സംഭരിക്കേണ്ടവര്‍ക്ക് ചാരാന്‍ കൂടി പറ്റുന്ന കസേര, സ്വയം കണ്ടുകൊണ്ട് വേണ്ടവര്‍ക്ക് ഭിത്തിയില്‍ പിടിപ്പിച്ച വലിയ മിറര്‍, ടോയ്ലെറ്റ് പ്രേമികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള ടോയ്ലെറ്റ് അറ്റാച്ച് ചെയ്തിരിക്കുന്നു. ഇനി പുറം ലോകം കണ്ടുകൊണ്ട് വേണ്ടവര്‍ക്ക് വലിയ ജനാലയുടെ കര്‍ട്ടന്‍ മാറ്റിയാല്‍ വിശാലമായ പ്രകൃതിയും കാണാം. പക്ഷെ, ഒരു വീഡിയോ സ്ക്രീനും രണ്ടു സി.ഡി.യും കൂടി ഇല്ലാത്തത് മില്ലിയില്‍ കുറവു വരുത്തുമോയെന്ന് അയാളില്‍ ആശങ്ക പരത്തി. ഇതിനൊക്കെ പുറമെ അയാളെ വിഷമിപ്പിച്ചത് ഡപ്പി ഏത് ഡയറക്ഷനില്‍ പിടിക്കും എന്നതായിരുന്നു! പണ്ട് പഠിച്ച മെഡിറ്റേഷന്‍ പാഠങ്ങളുടെ സഹായത്താല്‍ ഒരു ക്രിക്കറ്റുകളിക്കാരന്‍ താന്‍ എറിഞ്ഞ ബോള്‍ താന്‍ തന്നെ പിടിക്കുന്ന മികവോടെ സെമന്‍ സംഭരിക്കല്‍ കളിയില്‍ ഏര്‍പ്പെട്ടതിനു ശേഷം ഡപ്പിയും ഭദ്രമായ് മേശപ്പുറത്ത് വച്ചിട്ട് പുറത്തെ വെയ്റ്റിങില്‍ റിസല്‍ട്ടിനായ് കാത്തിരുന്നു. ഇടയ്ക്ക് നടന്നു പോയ നെഴ്സിനോടുള്ള നന്ദി ഒരു ഒരു നൂറു മില്ലി ചിരിയാല്‍ നല്‍കാനും മറന്നില്ല! ഒരു മണിക്കൂര്‍ കഴിഞ്ഞ് പേരു വിളിച്ചപ്പോള്‍ അയാള്‍ ഡോക്ടറുടെ മുറിയില്‍ എത്തി. “മി.ഗദ്ധാഫീ, നിങ്ങള്‍ക്കൊരു കുഴപ്പവുമില്ല. കുറച്ച് വൈറ്റമിന്‍ ടാബ്ലറ്റ്സ് കൂടി കഴിച്ചാല്‍ മതി.”
ഡോക്ടര്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ നിന്നും പുറത്തെയ്ക്കിറങ്ങി കാര്‍ പാര്‍ക്കിലേയ്ക്കു നടക്കുമ്പോള്‍ , സാമ്പത്തിക മാന്ദ്യം തുടങ്ങിയ സമയത്ത് പോയി കണ്ട ജ്യോത്സന്‍ അയാളോട് പറഞ്ഞ കാര്യങ്ങളായിരുന്നു ഞെട്ടലോടെ അയാളുടെ മനസ്സില്‍ നിറഞ്ഞത്. “ ഗദ്ധാഫി സാറെ, നിങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ ആണ് ഉണ്ടാവുക എന്നു നിങ്ങളുടെ മുഖലക്ഷണം പറയുന്നുണ്ട്!”

3 comments:

  1. ntammo.. aarenkilum onnu hospitalil eththikkee........

    ReplyDelete
  2. ഒരു നഗ്നസത്യം.അത്ര തന്നെ.
    വായിച്ചതിനു നന്ദി രേഖയുടെ കൈയില്‍ കൊടുത്തയക്കാം.

    ReplyDelete
  3. മുഴുവന്‍ പോസ്റ്റുകളും വായിച്ചു. ഒരു പാട് വായിക്കപ്പെടേണ്ടവയാണ്. ഇങ്ങനെ ഒളിഞ്ഞിരിക്കരുത്.

    ReplyDelete